RSS

Category Archives: Video

Video of the news reported

— ബഹുജൻ സമാജ് പാർട്ടിയുടെ രൂപീകരണത്തിന് കാരണം എന്ത്? ————————————-==———————–=———————— ഇന്ത്യരാജ്യത്തു ബഹുജൻ സമാജ് പാർട്ടി (b.s.p) എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചത് എന്തുകൊണ്ട്? ഡോക്ടർ ബാബാസാഹേബ് അംബേദ്‌കർ ഇന്ത്യയിലെ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങുടെ വിമോചകനാണ്. അദ്ദേഹത്തിന്റെ സാമൂഹ്യപരിവർത്തന പ്രസ്ഥാനം ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുകയും സാധാ രണക്കാരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രാധാന്യം കൊടുക്കുകയും ത്ചൈതിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സാമൂഹ്യ പരിവർത്തന പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന ഒരുകാലത്താണ് ബഹുജൻ സമാജ് പാർട്ടി സ്ഥാപക പ്രസിഡന്റ്‌ ആയ ദാദാസാഹേബ് കാൺഷെറാംജി അംബേദ്കറിസത്തെ ശെരിയാ യി പഠിക്കുവാൻതീരുമാനിച്ചതു. അതിനുകാരണം അദ്ദേഹത്തിന് വിദ്യാഭ്യാസത്തിനുശേഷംവരെ ജാതിപീഢനത്തെപ്പറ്റി അറിയാമായിരുന്നില്ല . പക്ഷെ ജോലി സ്ഥലത്തുവെച്ചു കിഴ്‌ജീവനക്കാർക്കു അനുഭവിക്കേണ്ടിവന്ന ജാതി വിവേചനത്തെ നേരിട്ടു മനസ്സിലാക്കിയ അദ്ദേഹം ഇത്തരം വിവേചനം അവസാനിപ്പിക്കുന്നതിനുള്ളവഴി അന്ന്വേഷിക്കുന്ന അവസരത്തിലാണ് ഡോക്ടർ ബാബാസാഹേബ് അംബേദ്കറുടെ ജാതിനിർമൂലനം എന്ന പുസ്തകം വായിക്കാനിടവന്ന ത്. അതിനുശേഷം മാണ് ജാതിവിവേചനത്തെ ഇല്ലായ്മചെയ്യാൻ ഡിഫൻസ് ശസ്ത്രജ്നൻ എ ന്ന പദ വി രാജിവെച്ചു അംബേദ്ക്കറിസത്തെ പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. മാന്യവർ കാന്ഷിറാംജിയുടെ കാലത്ത് അംബേദ്കറിസത്തെ മുന്നോട്ടനയിക്കാൻ കഴിവ് ഉള്ള നേതൃത്വം ഉണ്ടായിരുന്നില്ല. ധരാളം ചെറുതും വലുതുമായ സംഘടനകൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം നിലനിന്നിരുന്നത് അവിടത്തെ പ്രബല രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, ബിജെപി, കമ്മുനിസ്റ്റ്‌ പാർട്ടി എന്നിവയുടെ സഹായത്താലായിരുന്നു. രണ്ടാമതായി ഇത്തരം സഘടനകൾക്കൊന്നുംതന്നെ ഡോക്ട്ടർ ബാബാസാഹേബ് അംബേദ്കറുടെ ആദര്ശലക്ഷ്യങ്ങളും അജണ്ടകളും ഉണ്ടായിരുന്നില്ല. സംഘടനാ നേതാക്കൾ എല്ലാംതന്നെ സവർണ മനുവദി രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായിരുന്നു. കാൻഷിറാം ഈ കാലഘട്ടത്തെ അംബേദ്ക്കറിസ്സത്തിന്റ് ഇരുണ്ട യുഗം എന്നു വിളിച്ചു. അംബേദ്കറിസത്തെ ഇരുട്ടിൽ നിന്നു് വെളിച്ചത്തിലേയ്ക്കു നയിക്കാൻ അദ്ദേഹം കഠിന ത്യാഗം ചെയ്യ്തു ദാദാസാഹേബ് കാൻഷിറാം അംബേദ്കറിസം എന്ന സാമൂഹ്യ പരിവർത്തന പ്രസ്ഥാനത്തെ പുനരുജ്ജിവിപ്പിക്കാൻ ശ്രമിക്കുകയും ബഹുജൻ സമാ ജുകളുടെ മോചനത്തിനുള്ള മാർഗം എന്തെല്ലാമാണെന്ന് ഗൗരവ മായി ചിന്തിക്കുകയുണ്ടായി. സാധരണക്കാരായ ബഹുജൻ സമാജകളുടെ ജീവചരിത്രം ഉയർന്ന ജാതികളിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വൈരുദ്ധ്യാത്മകമായ ജീവിതം നയിച്ചിരുന്ന ഇവർ വിവിധ ജാതികളും ഗോത്രങ്ങളുമായി വിവിധ ഭാഷകളും വിശ്വാസങ്ങളും വേഷങ്ങളും ഭക്ഷണരീതിയും, സാമൂഹ്യ സംസ്കാരങ്ങളും ഉള്ളവരും, അന്യോന്യം കൂടിക്കലരാതെ വേർപെട്ടകഴിഞ്ഞു കൂടുന്നവരാണ്. ചരിത്രപരമായ കരണങ്ങള്കൊണ്ടു അടിച്ചമർത്തപ്പെട്ടവരും ,അസമത്വത്തിൽ കഴി യാൻ വിധിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന് മുനുഷ്യാവകാശം നിഷേധിച്ചിരുന്ന കാലമായിരുന്നു. ഇത്തരം മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഇന്ത്യയുടെ പല പ്രദേശങ്ങളിലും പലകാലത്തായി പോരാട്ടങ്ങൾ നടന്നിട്ടുണ്ടായിരുന്നു. പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസഹായം , തൊഴിൽ, വോട്ടവകശം, സഞ്ചാര സ്വാതന്ത്ര്യം, ആരാധന മുതലായ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താക്കളാണ് മഹാത്മാഫുലെ, സാഹുമഹാരാജ്‌, ശ്രീനാരായണഗുരു, മഹാത്മാഅയ്യങ്കാളി മുതൽ ഡോക്ടർ അംബേദ്കർവരെയുള്ള മഹാത്മാക്കൾ.. മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യയൊട്ടാകെ ശക്തമായ പ്രചാരം കിട്ടിയത് ഡോക്ടർ അംബേദ്കറുടെ കാലത്താണ്.ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിമോചകനായ അദ്ദേഹം ഇന്ത്യൻഭരണഘടനാനിർമ്മാണസമിതിയുടെ അധ്യക്ഷനായത് ഇന്ത്യയിലെ സാധാ രണക്കാരുടെ ഭാഗ്യമാണെന്നുവേണം കരുതാൻ, കാരണം ഇന്ത്യയിലെ ദളിത് പിന്നോക്ക ന്യൂനപകഷങ്ങളുടെ സംമൂഹ്യ സാമ്പത്തീക രാഷ്ട്രീയ പരിരക്ഷ ഭരണഘടനപരമായിത്തന്നെ അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ കലാ ശേഷം അംബേദ്കറിയ്സ്സത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള നേതൃത്വം ഇല്ലാതെ പ്രസ്ഥാനം ഇരുട്ടിൽ തപ്പുന്ന കാലഘട്ടത്തിലാണ് കാൻഷിറാം അംബേഡ്കരിസ്സത്തെ ഇരുളിൽനിന്നു പ്രകാശത്തിലേക്ക് നയിക്കുന്നത്. ഭരണഘടനപ്രകാരം അവകാശങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അർഹമായ അവകാശങ്ങൾ അനുഭവിക്കാൻ കഴി യാതെ പോകുന്നതിനുള്ള കാരണം അർഹമായരാഷ്ട്രീയ അധികാരംപോലുംനിഷേധിക്കുന്നതു കൊണ്ടാണെന്നു കാന്ഷിറാംജി മനസ്സിലാക്കുകയും അതനുസരിച്ചു ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഒരു രാഷ്ട്രീയ പാർട്ടി രൂപികരിക്കാൻ തീരുമാനിച്ചു. അങ്ങിനെയാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങളുടെ രാഷ്ട്രീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുമുമ്പായി 1978ഇൽ BAMCEF എന്ന ഉദ്യോഗസ്ഥരുടെ സംഘടന ഉണ്ടാക്കുകയും ശേഷം 1981-ൽ DS4 രൂപീകരിക്കുകയും അതിനു ശേഷം 1984 ഏപ്രിൽ 14നു ബഹുജൻ സമാജ്‌പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയിതു.ബി. എസ്. പി ജാതിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി അല്ല. ഏതെങ്കിലും ഒരു ജാതിക്കു അനുകൂലമായോ മറ്റുജാതികൾക്കു എതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ല. ബഹുജൻ സമാജ്‌പാർട്ടി ഭൂരിപക്ഷം ജനങ്ങളുടെ പാർട്ടിയാണ്. ഇന്ത്യയിലെ പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മുസ്ലിങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങൾ മറ്റുപിന്നോക്കവിഭാഗങ്ങൾ എന്നിവ രാണ്‌ ബഹുജൻ സമാജുകൾ. ഇന്ത്യയിലെ ഭൂരിപക്ഷവും ഇവരാണ്. ജനസംഖ്യയിൽ 85%വരുന്ന ബഹുജൻ സമാജുകളുടെ ഭരണഘടനാ ദത്തമായ മനുഷ്യാവകാശങ്ങൾ നിഷേധിച്ചു കൊണ്ടു അവരെ അടിമത്വ ത്തി ലേക്ക് മാറ്റപ്പെട്ടി രിക്കുകയാണ്. സമ്പത്തും, ഭൂമിയും, രാഷ്ട്രീയാധികാരവും കുത്തകയാക്കി കാലങ്ങളായി കൈവശം വെച്ചിരുന്നത് സവർണ്ണ വിഭാഗ മായിരുന്നു . രാഷ്ട്രീയ അധികാരത്തിൽ പങ്കാളിത്തം ഇല്ലാത്ത കാലം വരെ ദളിത് പിന്നോക്ക ക്കാരുടെ അവകാശങ്ങൾ അനുവതിച്ചു തരാൻ സവർണ ഭരണ അധികാരികൾ തയ്യാർ ആവുക യില്ല. അതുകൊണ്ട് ഭരണത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ പറ്റുകയുള്ളു. മാത്രമല്ല ജനാധിപത്യ രാജ്യമായ ഇന്ത്യ ഭരിക്കേണ്ടത് ഭൂരിപക്ഷം ജനങ്ങളാണ്. ഇന്ത്യയിൽ ബഹുജൻ സമാജ് ആണ് ഭൂരിപക്ഷം എന്നാൽ ഇന്ത്യയുടെ ഭരണാധികാരികൾ ആയിവരേണ്ടവർ നിലവിലുള്ള വ്യവസ്ഥിതിയുടെ അടിമകളായി അടിമത്വം അനുഭവിച്ചു വിവേചനത്തിന് വിധേയരായി തുടരുന്നു. അത്തരം വിവേചനവും അടിമത്വവു അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ രാഷ്ട്രീയ അധികാരവും തുടർന്നു ഭരണാധികാരവും ആവശ്യപ്പെടുന്നത്.അല്ലാത്തപക്ഷം ഭൂരിപക്ഷം നിലവിലുള്ള അസമത്വത്തിനും വിധേയരായി ദുരവസ്ഥ തുടർന്നു കൊണ്ടിരി ക്കണം. ഇത് തിരിച്ചറിഞ്ഞ ഡോക്ടർ അംബേദ്കറുടെ ആശയം പ്രാവർത്തികമാക്കുക യാണ് ചെയ്യേണ്ടത്. ഇൻഡ്യരാജ്യത്തു നിലവിലുള്ള ജനാധിപത്ത്യ വ്യവസ്ഥിയിൽ സാമൂഹ്യമായും സാമ്പത്തിക മായും ജാതീയമായും ചൂഷണം ചെയ്യുകയും അവഗണിക്കപ്പെടുന്നതുമായ ഭൂരിപക്ഷം വരുന്ന ബഹുജൻ സമാജുകൾ ഐക്യപ്പെട്ടു ഒരു രാഷ്ട്രീയ മുന്നണി യായി രാഷ്ട്രീയ ആധികാരം പിടിക്കണം എന്ന ഡോക്ടർ അംബേദ്കറുടെ ഉപദേശം പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ്‌ ബി. എസ്. പി യുടെ ലക്ഷ്യം. എന്നാൽ മാത്രമേ ആത്മാഭിമാനത്തോടെയുള്ള ഒരു ജീവിതം നയിക്കാൻ കഴയുകയൊള്ളു. സർവപുരോഗതിയുടെയും മുഖ്യ താക്കോൽ രാഷ്ട്രീയ അധികാരമാണ്. എല്ലാ പുരോഗതിയുടെയും വാതിലുകൾ തുറക്കാൻ രാഷ്ട്രീയ അധികാരമാകുന്ന മുഖ്യ താക്കോൽ കൊണ്ടു മാത്രമേ കഴയു. ഭരണഘടന ആശയങ്ങൾ ആയ സാമൂഹ്യ പരിവർത്തനവും സാമ്പത്തിക വിമോചനവും നടപ്പിലാക്കാൻ തന്നുടെ സംഘടനാ ശക്തിയും നേതൃത്വം ഉപയോഗിച്ച് രാഷ്ട്രീയ അധികാര പിടിച്ചെടുക്കണം എന്നതാണ് ബഹുജൻ സമാജ് പാർട്ടിയുടെ പ്രത്യയ ശാസ്ത്രം.ഇന്ത്യൻ ഭരണഘടനയാണ് ബഹുജൻ സമാജ് പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക. അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഭാരഘാടന നടപ്പിലാക്കുക എന്നതാണ് ബി. എസ്. പി. യുടെ ലക്ഷ്യം. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ബഹുജൻ സമാജുകൾ ആത്മാഭിമാനത്തോടെ സർവ്വ അധികാരത്തോടെ ജീവിക്കുന്ന ഒരു വ്യവസ്ഥിതിക്കു വേണ്ടിയാണ് ബി എസ് പി രാഷ്ട്രീയ അധികാരം ആവശ്യപ്പെടുന്നത്. . ഇതാണ് ബി എസ് പിയുടെ ഉദ്ദേശലക്ഷ്യം. ടി. അയ്യപ്പൻ, ബി.എസ്‌. പി സംസ്ഥാന സമിതി അംഗം, 9446397446

 
Leave a comment

Posted by on February 10, 2020 in Video

 

 
Leave a comment

Posted by on February 10, 2020 in Video

 

 
Leave a comment

Posted by on February 10, 2020 in Video

 

 
Leave a comment

Posted by on February 7, 2020 in Video

 

 
Leave a comment

Posted by on February 6, 2020 in Video

 

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തീർന്ന നാൾവഴികൾ

https://wp.me/P1xzNc-46

 
Leave a comment

Posted by on February 6, 2020 in Video

 

 
Leave a comment

Posted by on February 6, 2020 in Video